സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും

Friday 16 May 2025 12:12 AM IST

കൊല്ലം: ആശ്രാമം നാരായണീയം കലാക്ഷേത്രയിൽ നാരായണീയം കലാക്ഷേത്രയും തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും കൊല്ലം ജില്ലാ അന്ധത കാഴ്‌ച വൈകല്യ നിയന്ത്രണ പരിപാടിയും സംയുക്തമായി​ സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും 18 ന് നടത്തും. രാവിലെ 8 മുതൽ ഒന്നു വരെ നടക്കുന്ന ക്യാമ്പ് മേയർ ഹണി ബെഞ്ചമിൻ ഉദ്‌ഘാടനം ചെയ്യും. കൗൺസിലർ സജിത ആനന്ദ് അദ്ധ്യക്ഷത വഹിക്കും. ഡി​സ്ട്രി​ക്ട് മൊബൈൽ ഒഫ്താൽമി​ക് യൂണി​റ്റ് മെഡി​ക്കൽ ഓഫീസർ ഡോ. സിനി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. നാരായണീയം മാനേജർ ആർ. രജിൻ, ഉപദേശകസമിതി ചെയർമാൻ ഷാജി തിലക് എന്നി​വർ സംസാരി​ക്കും. നാരായണീയം ഡയറക്ടർ സുരേഷ് നാരായണൻ സ്വാഗതവും പുനലൂർ എ.കെ.എം.എ.എസ് കോളേജ് അസി​. പ്രൊഫ. ശാരിക ചന്ദ്രൻ നന്ദിയും പറയും. ഫോൺ: 8129744557, 9567364226, 0474 2081157.