വിരമിക്കുന്ന അദ്ധ്യാപകന് ശി​ഷ്യരുടെ സ്നേഹാദരവ്

Friday 16 May 2025 12:17 AM IST
എസ്.എൻ.ഡി.പി യോഗം നീരാവിൽ എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾ വിരമിക്കുന്ന ചരിത്ര അദ്ധ്യാപകൻ പി. രാജാബിനുവിന് സ്നേഹാദരവ് സമ്മാനിക്കുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം നീരാവിൽ എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾ, വിരമിക്കുന്ന ചരിത്ര അദ്ധ്യാപകനായ പി. രാജാബിനുവിന് സ്നേഹാദരവ് സമ്മാനിച്ചു.

വേനൽ അവധിയായിരുന്നിട്ടും വിദ്യാർത്ഥികൾ രാജാബിനുവിനെ ആദരിക്കാൻ ഒറ്റക്കെട്ടായി എത്തുകയായിരുന്നു. പ്രിയപ്പെട്ട അദ്ധ്യാപകന്റെയും തങ്ങളുടെയും ചിത്രങ്ങൾ പതിച്ച കാൻവാസ്ഉപഹാരമായി വിദ്യാർത്ഥികൾ കൈമാറി. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും കൈമാറി.

എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജെ. മായ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. ദീപ്തി മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾ പുസ്തക ചലഞ്ചിലൂടെ സ്വരൂപിച്ച തുക സ്കൂൾ ശതാബ്ദി ഫണ്ടിലേക്ക് പ്രിൻസിപ്പൽ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി ബി​.ആർ. മനോജ്, അദ്ധ്യാപകരായ ഡി​. റീജ, എസ്. സുജ, എൻ.എസ്. മഞ്ജു, വി​.കെ. ജയ, എസ്. സിന്ധുമോൾ എന്നിവർ സംസാരിച്ചു . വിദ്യാർത്ഥികളായ ഭദ്ര ജി.പിള്ള സ്വാഗതവും ആർ. രവീണ നന്ദിയും പറഞ്ഞു.