സി.പി.ഐ മണ്ഡലം സമ്മേളനം ഇന്ന് തുടങ്ങും

Friday 16 May 2025 12:19 AM IST

കൊട്ടാരക്കര : സി.പി.ഐ കൊട്ടാരക്കര മണ്ഡലം സമ്മേളനം ഇന്ന് തുടങ്ങും. 20 വരെ കുളക്കടയിലാണ് സമ്മേളനം നടക്കുന്നത്. ഇന്ന് വൈകിട്ട് പതാക, കൊടിമര, ബാനർ ജാഥകൾ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച് വൈകിട്ട് പൂവറ്റൂർ ഗോപി നഗറിൽ സമാപിക്കും. 17ന് വൈകിട്ട് 4ന് കൊട്ടാരക്കര നാഥൻ പ്ളാസയിൽ ലഹരി വിരുദ്ധ സെമിനാർ നടത്തും. 18ന് വൈകിട്ട് 5ന് റെഡ് വോളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും. പന്ന്യൻ രവീന്ദ്രൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 19ന് പ്രതിനിധി സമ്മേളനം കുളക്കട ജയ ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. 20ന് വൈകിട്ടോടെ സമ്മേളനത്തിന് കൊടിയിറങ്ങും.