ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു
Friday 16 May 2025 2:45 AM IST
കൊൽക്കത്ത: കുറച്ചു നാളത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ബംഗാൾ ഗവർണർ ഡോ: സി.വി.ആനന്ദ ബോസ് ആശുപത്രി വിട്ട് രാജ്ഭവനിലേക്ക് മടങ്ങി. മുർഷിദാബാദ്, മാൽഡ ജില്ലകളിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങവെ തോൾവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഗവർണറെ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യം വീണ്ടെടുത്തശേഷം രാജ്ഭവനിലെത്തിയ ഗവർണർ, തന്റെ ആരോഗ്യസ്ഥിതി നിരന്തരം അന്വേഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചു.