വെള്ളാപ്പള്ളി നടേശന് ഇന്ന് കേരളകൗമുദിയുടെ ആദരം
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ. ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ 114 വർഷത്തെ പാരമ്പര്യമുള്ള കേരളകൗമുദി ഇന്ന് ആദരിക്കുന്നു.
വൈകിട്ട് 5.30ന് ഹോട്ടൽ ഓ ബൈ താമരയിൽ നടക്കുന്ന പരിപാടി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് ചീഫ് എസ്.വിക്രമൻ സ്വാഗതം പറയും. മന്ത്രി വി.എൻ.വാസവൻ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിക്കും. കേരളകൗമുദിയുടെ ആദരം ചീഫ് എഡിറ്റർ ദീപു രവി വെള്ളാപ്പള്ളിക്ക് നൽകും. തുടർന്ന് മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, പി.പ്രസാദ്, എം.ബി.രാജേഷ്, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ, എം.എൽ.എമാരായ ആന്റണി രാജു, വി.ജോയ്, വി.കെ.പ്രശാന്ത് എന്നിവർ വെള്ളാപ്പള്ളിയെ പൊന്നാട അണിയിക്കും. വിഷ്ണു ഭക്തൻ, ആർ.നടരാജൻ, ജയപ്രകാശൻ ബാഹുലേയൻ, അജി എസ്.ആർ.എം, ജയൻ എസ് ഊരമ്പ്, മേലാങ്കോട് സുധാകരൻ, കോവളം ടി.എൻ.സുരേഷ്, ഉപേന്ദ്രൻ കോൺട്രാക്ടർ, വി.സുധാകരൻ, ആറ്റിങ്ങൽ എൻ.ജയപാലൻ, ഡോ.വിവേക്, ആലുവിള അജിത്ത്, വി.മോഹൻദാസ് എന്നിവർക്ക് കേരളകൗമുദിയുടെ സ്നേഹോപഹാരം നൽകും. കേരളകൗമുദി ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദി പറയും.