കാലവർഷം തുടക്കം മുതൽ ശക്തമാകും

Friday 16 May 2025 2:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സാധാരണയിൽ നിന്ന് അധിക മഴ ആദ്യപാദത്തിൽ തന്നെ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലാകും കൂടുതൽ. 27ന് കാലവർഷം കേരളത്തിലെത്തുമെന്നാണ് വിലയിരുത്തൽ. 2018.6 മില്ലീമീറ്റർ മഴയാണ് കാലവർഷത്തിൽ ലഭിക്കേണ്ടത്. അടുത്ത രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇക്കുറി വേനൽ മഴ എട്ട് ശതമാനം അധികം ലഭിച്ചു. കണ്ണൂർ, കോട്ടയം ജില്ലകളിലായിരുന്നു കൂടുതൽ.