അടുക്കള ഒരു കെണിയാണ്

Sunday 18 May 2025 4:28 AM IST

അടുക്കള ഒരു കെണിയാണ്.

പെണ്ണിനെ തളച്ചിടാൻ

പണ്ടാരോ നിർമ്മിച്ച കെണി! അവൾ അമ്മയും അമ്മായിയമ്മയും ആകുന്നതോടെ അവിടം

അശാന്തമാകുന്നു.

അമ്മിയിൽ അരച്ചും ആട്ടുകല്ലുരുട്ടിയും അച്ഛന്റെ വിളികൾക്കു പിന്നാലെ പാഞ്ഞ അവളുടെ അടക്കിപ്പിടിച്ച ആത്മരോഷങ്ങൾ പുറത്തു ചാടുന്നതോടെ അസ്വാരസ്യങ്ങൾ തുടങ്ങുകയായി.

അധികം വൈകാതെ പാരമ്പര്യത്തിന്റെ നൂൽപ്പാലങ്ങൾ തകർക്കപ്പെടുകയും 'അടുക്കള ഇല്ലെങ്കിൽ എന്താ"

എന്ന ചോദ്യം ഉയരുകയും ചെയ്യും

അടുപ്പു വേണ്ട,​ ഗ്യാസ് വേണ്ട കത്തി വേണ്ട,​ കറിപ്പൊടി വേണ്ട

ഇട്ടുവയ്ക്കാൻ കുപ്പി വേണ്ട ഉള്ളി വേണ്ട,​ ഉപ്പ് വേണ്ട

ചിരവ വേണ്ട,​ ചട്ടി വേണ്ട കലം വേണ്ട,​ കുക്കർ വേണ്ട ചുറ്റും അലമാരയും വേണ്ട പച്ചക്കറി വേണ്ട,​ പലചരക്ക് വേണ്ട

മിക്സി വേണ്ട,​ ഗ്രൈൻഡർ വേണ്ട കിച്ചൻ സിങ്ക് വേണ്ട,​ ഭക്ഷണത്തിന്

'സൊമറ്റോ"യും 'സ്വിഗി"യുമുണ്ട്.

നാളെ രാവിലെ എന്ത് ? ഉച്ചയ്‌ക്കെന്ത് ? കുട്ടികൾക്കെന്ത്...? തുടങ്ങി

അസ്വാസ്ഥ്യങ്ങളൊന്നും വേണ്ട കരിയും പുകയും ഇല്ലെങ്കിലും

അടുക്കള ഇന്നും നൂറായിരം

ചോദ്യങ്ങൾ ഉയരുന്ന ആശങ്കയുടെ ആസ്ഥാനം തന്നെയാണ്. കഴുകിത്തീരാത്ത പാത്രങ്ങളും

വ്യത്യസ്തമായ ഇഷ്ടാനിഷ്ടങ്ങളുടെ

ആവലാതികളുമെല്ലാം അടുക്കളയിൽ

നിറയുന്ന ആശങ്ക തന്നെയാണ്.

എങ്കിൽപ്പിന്നെ എന്തിനാണ് ലക്ഷങ്ങൾ മുടക്കി വീടിനുള്ളിൽ അത്തരമൊരു അസ്വാസ്ഥ്യത്തെ

പ്രതിഷ്ഠിക്കുന്നത്?

സാ​യാ​ഹ്നം

ജി​മ്മി​ ​മാ​നാ​ടൻ

സൂ​ര്യ​ൻ​ ​ക​ട​ലി​നു​ ​മേ​ലേ​ ​ചാ​യു​ന്നു സൂ​ര്യ​ന്റെ​ ​ചു​വ​ന്നു​ ​തു​ടു​ത്ത മു​ഖ​ത്തേ​ക്ക് ​ക​ട​ൽ​ ​പാ​ളി​നോ​ക്കു​ന്നു ക​ട​ലി​ന്റെ​ ​മു​ഖം​ ​പ​തി​യെ​ ​ചു​വ​ക്കു​ന്നു തി​ര​ക​ളൊ​തു​ക്കി​ ​കാ​ത്തു​നി​ൽ​ക്കു​ന്നു ക​ട​ൽ​ ​നി​ശ്വാ​സ​ത്തി​ന്റെ​ ​ന​നു​ത്ത കാ​റ്റ് ​സൂ​ര്യ​നെ​ ​സ്പ​ർ​ശി​ക്കു​ന്നു സൂ​ര്യ​ന്റെ​ ​കി​ര​ണ​ങ്ങൾ ക​ട​ലി​നെ​ ​പു​ണ​രു​ന്നു ക​ട​ൽ​ ​ത​ന്റെ​ ​ഓ​ള​ച്ചു​ണ്ടു​ക​ൾ​ ​വി​ട​ർ​ത്തു​ന്നു സൂ​ര്യ​ൻ​ ​ക​ട​ലി​നെ​ ​ചും​ബി​ക്കു​ന്നു ക​ട​ലി​ന്റെ​ ​മേ​ലാ​കെ​ ​രോ​മാ​ഞ്ച​ത്തി​ന്റെ കു​ഞ്ഞോ​ള​ങ്ങ​ൾ​ ​പ​ര​ക്കു​ന്നു ക​ട​ൽ​ക്കി​ളി​ക​ൾ​ ​ഇ​ണ​യെ​ ​നോ​ക്കി പ്ര​ണ​യാ​ർ​ദ്ര​മാ​യി​ ​കു​റു​കു​ന്നു എ​ന്റെ​ ​പ്ര​ണ​യ​ദി​നാ​ശം​സ​കൾ ഞാ​ൻ​ ​നേ​രു​ന്നു