എം.എൽ.എ അവാർഡ് 27 വരെ അപേക്ഷിക്കാം
Friday 16 May 2025 4:57 PM IST
വൈപ്പിൻ: ഇക്കൊല്ലം എസ്.എസ്.എൽ.സി, പ്ലസ്ടു എന്നിവയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ചവർക്ക് 31ന് 'എം.എൽ.എ അവാർഡ്' സമ്മാനിക്കും. വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ സ്കൂളുകളിലും പുറത്തെ സ്കൂളുകളിൽ പഠിച്ച മണ്ഡലത്തിൽ നിന്നുള്ളവർക്കും പുരസ്‌കാരം. നാലു വർഷങ്ങളിലേതുപോലെ വിദ്യാർത്ഥികൾക്കു പുറമെ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും സമ്മാനമുണ്ട്. മുഴുവൻ എപ്ലസ് നേടിയ വിദ്യാർത്ഥികൾ 27നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഒപ്പം അറ്റസ്റ്റ് ചെയ്ത മാർക്ക് ഷീറ്റ് കോപ്പിയും ആധാർ കാർഡ് കോപ്പിയും ഫോട്ടോയും സഹിതം ഓച്ചന്തുരുത്ത് കമ്പനിപ്പീടികയിലെ എം.എൽ.എ ഓഫീസിലെത്തിക്കണം. ഫോൺ: 9567674130, 9446467435.