മറൈൻ സിമ്പോസിയം

Friday 16 May 2025 8:12 PM IST

കൊച്ചി: നാലാമത് അന്തരാഷ്ട്ര മറൈൻ സിമ്പോസിയം മീകോസ്-4 നവംബർ നാല് മുതൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടക്കും. സമുദ്രതാപനില വർദ്ധന പോലുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാവ്യതിയാന പഠനങ്ങളിലുള്ള ചർച്ചകൾക്ക് സിമ്പോസിയം ഊന്നൽ നൽകും. മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയാണ് ത്രിദിന സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി, കാലാവസ്ഥാവ്യതിയാനം, ഉത്പാദനം, വിപണനം, ഉപജീവനമാർഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ സെഷനുകളിൽ ചർച്ചകൾ നടക്കും. കടൽ സസ്തനികളെക്കുറിച്ചും പക്ഷികളെക്കുറിച്ചും പ്രത്യേക സെഷനുകളുണ്ട്. വിവരങ്ങൾ www.mecos4.org.in വെബ്സൈറ്റിൽ ലഭ്യമാണ്.