യാത്ര സ്വാഗത സംഘം രൂപീകരണം
Friday 16 May 2025 8:16 PM IST
മരട്: ആശാപ്രവർത്തകരുടെ ഹോണറേറിയം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് മുതൽ തിരുവന്തപുരം വരെ ആശാ പ്രവർത്തകർ നടത്തുന്ന പ്രതിഷേധ യാത്രയ്ക്ക് മരടിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ലാ സ്വാഗത സംഘം ജോയിന്റ് കൺവീനർ കെ.എസ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു . സി. ഐ. ടി. യു യൂണിയനിൽ നിന്ന് 23 ആശ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. 27 നാണ് പ്രതിഷേധ യാത്ര മരടിൽ എത്തുന്നത്.