ജോൺപോൾ അനുസ്മരണം
Friday 16 May 2025 8:19 PM IST
കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മിഷന്റെ നേതൃത്വത്തിൽ പാലാരിവട്ടം പി.ഒ.സി.യിൽ തിരക്കഥാകൃത്ത് ജോൺപോൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പ്രൊഫ. എം.കെ. സാനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലും സാഹിത്യരംഗങ്ങളിലും നിറഞ്ഞു നിന്ന ജോൺപോൾ കേരളത്തിന് അവിസ്മരണീയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ഒ.സി ഡയറക്ടർ ഫാ. തോമസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ, ടി. എം. ഏബ്രഹാം, സിസ്റ്റർ സ്മിത, സി.ജി. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.