വിശ്വാസി കൂട്ടായ്മ

Friday 16 May 2025 8:24 PM IST

അങ്കമാലി: ഏകീകൃത കുർബാന സഭ അനുകൂലികളുടെ മൂക്കന്നൂർ ഫൊറോന തല വിശ്വാസി കൂട്ടായ്മ നടത്തി. അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ സമവായ കുർബാന ഫോർമുല അനുവദിക്കുകയില്ലെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫാ. വിൻസെന്റ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ലിജോയ് പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പോളച്ചൻ പുതുപ്പാറ, ചെറിയാൻ കവലക്കൽ, ഡോ. എം.പി ജോർജ്, ടോം ജോസഫ്, സേവ്യർ മാടവന , ജോസ് പാറേക്കാട്ടിൽ, ആന്റണി പുതുശേരി,ഷൈജൻ തോമസ്, ഷിജു സെബാസ്റ്റ്യൻ, കെ.ഡി. വർഗീസ് എന്നിവർ പ്രസംഗിച്ചു.