'ഉല്ലാസയാത്ര' സംഘടിപ്പിച്ചു

Saturday 17 May 2025 12:55 AM IST
അധ്യാപന ജോലിക്കായി 45 വർഷങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിൽ ഒരുമിച്ച് പഠിച്ചവർ വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ ഒത്തുചേർന്നപ്പോൾ

വടകര: ബാംഗ്ലൂർ കമലാ നെഹ്റു ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിൽ 45 വർഷം മുമ്പ് ഒരുമിച്ച് പഠിച്ചവർ വടകര മുനിസിപ്പൽ പാർക്ക് ഹാളിൽ സംഗമിച്ചു. ജീവിതത്തിന്റെ നാനാ വഴികളിലേക്ക് പോയവർ ഒത്തുകൂടി ഓർമ്മകൾ പങ്കിട്ടു. ഒപ്പമുണ്ടായിരുന്ന ബുദ്ധിമുട്ടുന്നവർക്ക് സാന്ത്വനവും ചാരിറ്റിയും സാമൂഹ്യ പ്രവർത്തനങ്ങളും വിനോദവുമാണ് 'ഉല്ലാസയാത്ര' എന്ന കൂട്ടായ്മയുടെ ലക്ഷ്യം. പാനൂർ പുളിയനമ്പ്രം എം.എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ കെ.കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു . ചന്ദ്രൻ മൂലാട് അദ്ധ്യക്ഷത വഹിച്ചു. മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി,​ കെ. പ്രസന്നൻ ,ടി.വി ഗംഗാധരൻ ,രവി ചെമ്പ്ര, സുരേഷ് ടി .കെ, പി .സി സുരേന്ദ്രനാഥ്, ഹരി പെരിങ്ങത്തൂർ, കെ.ടി ബാബു, സി.ആർ പൂക്കാട്എന്നിവർ പ്രസംഗിച്ചു.