യുവാവിനെ കാറിടിച്ച് കൊന്ന കേസ്: സി.ഐ.എസ്.എഫുകാർ ഇരുവരും റിമാൻഡിൽ

Saturday 17 May 2025 4:18 AM IST

നെടുമ്പാശേരി: യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നെടുമ്പാശേരി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ് (31) കോൺസ്റ്റബിൾ മോഹൻ കുമാർ (28) എന്നിവരെ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരെയും ആലുവ സബ് ജയിലിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി പത്തോടെയാണ് അങ്കമാലി തുറവൂർ ആരിശേരിൽ വീട്ടിൽ ജിജോ ജെയിംസിന്റെ മകൻ ഐവിൻ ജിജോ (24) ദാരുണമായി കൊല്ലപ്പെട്ടത്. നാട്ടുകാരിൽ നിന്ന് മർദ്ദനമേറ്റ മുഖ്യ പ്രതി വിനയകുമാർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ ഡിസ്ചാർജ് വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റ്.

കേസിന്റെ റിപ്പോർട്ട് സി.ഐ.എസ്.എഫ് നെടുമ്പാശേരി യൂണിറ്റിലെ കമണ്ടാന്റിന് കൈമാറിയതായി നെടുമ്പാശേരി സി.ഐ സാബുജി പറഞ്ഞു.

സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ് ഓടിച്ച കാറിനടിയിൽ ഐവിനെ വലിച്ചിഴച്ചത് 37 മീറ്ററാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 700 മീറ്ററോളമാണ് ബോണറ്റിൽ കിടത്തി കാർ ഓടിച്ചത്. ജീവഹാനി സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും കാർ ഓടിച്ചു.

സി.ഐ.എസ്.എഫ്

അന്വേഷണം ആരംഭിച്ചു

സി.ഐ.എസ്.എഫ് എയർപോർട്ട് സൗത്ത് സോൺ (ചെന്നൈ) ഡി.ഐ.ജി ആർ. പൊന്നിയുടെ നേതൃത്വത്തിൽ സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഇന്നലെ പൊന്നിയുടെ നേതൃത്വത്തിലുള്ള സംഘം നെടുമ്പാശേരിയിലെത്തി യൂണിറ്റ് കമണ്ടാന്റ് ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവരങ്ങൾ തേടി. എഫ്.ഐ.ആറും പരിശോധിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നാണ് സൂചന.

ഐ​വി​ന് ​വി​ട​ ​ന​ൽ​കി​ ​നാ​ട്

അ​ങ്ക​മാ​ലി​:​ ​സി.​ഐ.​എ​സ്.​ ​എ​ഫു​കാ​ർ​ ​വാ​ഹ​ന​മി​ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ഐ​വി​ൻ​ ​ജി​ജോ​യ്ക്ക് ​നാ​ട് ​വി​ട​ ​ന​ൽ​കി.​ ​ഫ​രീ​ദാ​ബാ​ദ് ​ബി​ഷ​പ്പ് ​ജോ​സ് ​പു​ത്ത​മൂ​ട്ടി​ല​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ര​ണാ​ന​ന്ത​ര​ ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​തു​റ​വൂ​ർ​ ​സെ​ന്റ് ​അ​ഗ​സ്റ്റി​ൻ​ ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ​ ​സം​സ്ക​രി​ച്ചു. പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ,​ ​മു​ൻ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​പി.​സി.​ ​തോ​മ​സ്,​മു​ൻ​ ​മ​ന്ത്രി​ ​ജോ​സ് ​തെ​റ്റ​യി​ൽ,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​സ​തീ​ഷ് ​കു​മാ​ർ,​ ​ബി.​ജെ.​പി​ ​നോ​ർ​ത്ത് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എ​ ​ബ്ര​ഹ്മ​രാ​ജ്,​ ​റോ​ജി​ ​എം.​ജോ​ൺ​ ​എം.​എ​ൽ.​എ,​ ​ബി​ഷ​പ്പ് ​മാ​ർ​ ​തോ​മ​സ് ​ച​ക്യേ​ത്ത്,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സ്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​മു​ത്ത​ട​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ന്ത്യോ​പ​ചാ​രം​ ​അ​ർ​പ്പി​ച്ചു.