ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
Saturday 17 May 2025 1:20 AM IST
പാലക്കാട്: കൊഴിഞ്ഞാമ്പാറ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ തമിഴ്, എക്കണോമിക്സ് വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. മേയ് 21ന് രാവിലെ 10 മണിക്ക് എക്കണോമിക്സ് അദ്ധ്യാപക ഒഴിവിലേക്കും 11ന് തമിഴ് അദ്ധ്യാപക ഒഴിവിലേക്കും അഭിമുഖം നടക്കും. യു.ജി.സി നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഇമെയിൽ വഴിയോ അയക്കാം. അപേക്ഷകൾ www.gasck.edu.in ലഭിക്കും. ഇമെയിൽ; principalgasck@gmail.com ഫോൺ: 9188900190