അപേക്ഷ ക്ഷണിച്ചു
Saturday 17 May 2025 1:20 AM IST
പാലക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സ്‌കിൽ ഡെവലപ്‌മെന്റ് സെൻട്രൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള ബാച്ചുകളിലേക്ക് മേയ് 24 വരെ അപേക്ഷിക്കാം. വട്ടേനാട് ജി.എച്ച്.എസ്.എസിലെ കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എ.ഐ ആൻഡ് എം.എൽ ജൂനിയർ ടെലികാം ടാറ്റ അനലിസ്റ്റ്, കോസ്‌മെറ്റോളജി എന്നീ കോഴ്സുകളാണുള്ളത്. പത്താം ക്ലാസ് വിജയിച്ച 15 മുതൽ 23 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9539261453