ഷാരൂഖ് ഖാന്റെ മൂന്ന് പരസ്യ ചിത്രങ്ങളുമായി മുത്തൂറ്റ് ഫിൻകോർപ്പ്

Saturday 17 May 2025 12:03 AM IST

കൊച്ചി: ബ്രാൻഡ് അംബാസഡർ ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി നിർമ്മിച്ച മൂന്നു പരസ്യചിത്രങ്ങൾ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് പുറത്തിറക്കുന്നു. പരസ്യചിത്രങ്ങളിലൂടെ അതിവേഗത്തിലും സൗകര്യപ്രദവുമായി വായ്പ എടുക്കാനുള്ള സൗകര്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

സ്വർണ വായ്പാ രംഗത്തെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ വൈദഗ്ദ്ധ്യം വ്യക്തമാക്കാനും അതിവേഗം വായ്പകൾ നൽകുന്ന ബ്രാൻഡിന്റെ പ്രതിബദ്ധത അടിവരയിടുന്നതുമാണ് ഈ കാമ്പയിൻ. 3700ൽ അധികം ശാഖകളും മുത്തൂറ്റ് ഫിൻകോർപ്പ് വൺ ആപ്പ് വഴിയുള്ള മികച്ച ഡിജിറ്റൽ അനുഭവത്തിലൂടെ വിശ്വാസ്യതയും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് മിസ്ഡ് കോളിലൂടെ പോലും സ്വർണ വായ്പകൾ കമ്പനി ലഭ്യമാക്കുന്നു. മൂൺഷോട്ട് എന്ന ക്രിയേറ്റീവ് ഏജൻസിയുടെ ആശയമാണ് ഈ കാമ്പയിൻ.

നൂതനവും സൗകര്യപ്രദവുമായ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഈ പരസ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.