സി.പി.ഐ മേപ്പയ്യൂർ മണ്ഡലം സമ്മേളനം

Saturday 17 May 2025 12:12 AM IST
സി.പി.ഐ

മേപ്പയ്യൂർ: സി.പി.ഐ മേപ്പയ്യൂർ മണ്ഡലം പ്രതിനിധി സമ്മേളനം നാളെ നടക്കും. ഇന്നു വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം ബസ് സ്റ്റാൻഡ് മൈതാനിയിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി എന്നിവർ പ്രസംഗിക്കും. രാത്രി 8 മണിക്ക് ഒളിവിലെ ഓർമ്മകൾ കെ.പി.എ.സിയുടെ നാടകം അരങ്ങേറും. നാളെ രാവിലെ 9ന് മേപ്പയ്യൂർ ടൗണിൽ എം. കുഞ്ഞിക്കണ്ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ അസി. സെക്രട്ടറി പി.കെ. നാസർ, പി.കെ.കണ്ണൻ , ആർ ശശി അജയ് ആവള എന്നിവർ പങ്കെടുക്കും.