മികവിന്റെ നെറുകയിൽ സി.വി. രാമൻപിള്ള റോഡ്

Saturday 17 May 2025 12:13 AM IST

തിരുവനന്തപുരം: വെ‍ള്ളയമ്പലം മുതൽ ചെന്തിട്ടവരെയുള്ള സി.വി രാമൻപിള്ള റോഡിന് രാജ്യത്തെ നീളം കൂടിയ സ്മാർട്ട് റോഡ് എന്ന നേട്ടം. 3.275 കിലോമീറ്ററാണ് ദൂരം. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ മൂന്നു കിലോമീറ്റർ നീളമുള്ള ‘ഗോൾഡൻ മൈൽ" റോഡിനെയാണ് പിന്തള്ളിയത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാ​ഗമായി കെ.ആർ.എഫ്‍.ബിയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് സി.വി രാമൻപിള്ള റോഡ് നിർമ്മിച്ചത്. 77 കോടി രൂപയാണ് നിർമ്മാണച്ചെലവ്. തലസ്ഥാനത്തെ സ്മാർട് നിലവാരത്തിൽ 180 കോടി ചെലവിട്ട് പുനർനിർമിച്ച 12 പ്രധാന റോഡുകളും വിവിധ ജില്ലകളിലായി നിർമ്മിച്ച 390 കോടിയുടെ 50 റോഡുകളും ഇന്നലെ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.