ത്രിവർണ സ്വാഭിമാന യാത്ര സംഘടിപ്പിച്ചു
ബാലുശ്ശേരി : ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അർപ്പിച്ച് ബാലുശ്ശേരിയിൽ ത്രിവർണ സ്വാഭിമാന യാത്ര നടത്തി. ദേശീയ പതാകയുമായി ബാലുശ്ശേരി മുക്കിൽ നിന്നാരംഭിച്ച യാത്രയിൽ വിമുക്ത ഭടന്മാർ ഉൾപ്പെടെ പങ്കെടുത്തു. വി.വി. രാജൻ ഉദ്ഘാടനം ചെയ്തു. ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. എൻ. പി. രാമദാസ്, ഗിരീഷ് തേവള്ളി, രജനീഷ് ബാബു, എം സി. ശശീന്ദ്രൻ, സി. പി. സതീഷ്, ലിബിൻ ബാലുശ്ശേരി, മനോജ് നടുക്കണ്ടി, സജീവ് ജോസഫ്, ഷൈനി ജോഷി, രാജേന്ദ്രൻ കുളങ്ങര, കെ ശശീന്ദ്രൻ, ബിന്ദു ചാലിൽ, ഷൈമ പാച്ചുക്കുട്ടി,ആർ. എം. കുമാരൻ, രാജൻ തിരുവോത്ത്,ബിന്ദു പ്രഭാകരൻ, റിട്ട. സുബൈദാർ കെ. ദാമോദരൻ, കെ.കെ ശശിധരൻ, കെ. സുധാകരൻ, ഷാൻ കട്ടിപ്പാറ, ടി.എ നാരായണൻ, എം.ഇ ഗംഗാധരൻ, ടി.കെ വത്സലൻ തുടങ്ങിയവർ നേതൃത്വം നൽകി.