ബാലറ്റ് തിരുത്തൽ പരാമർശം, ജി.സുധാകരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Saturday 17 May 2025 12:16 AM IST

ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി ജി.സുധാകരനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നാണ് നടപടി. സുധാകരനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറോട് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടിംഗ് രഹസ്യാത്മകത ലംഘിക്കുക, ബൂത്തു പിടിത്തം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി മൂന്നുമുതൽ ഏഴു വർഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

അതേസമയം, 36 വ‌ർഷം മുമ്പ് നടന്ന സംഭവമായതിനാൽ തെളിവു ശേഖരണമാണ് പൊലീസിന് മുന്നിലെ പ്രധാന വെല്ലുവിളി. ജി.സുധാകരൻ പരാമർശിച്ച തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.വി.ദേവദാസ്, അന്ന് ജില്ലാകമ്മിറ്റി ഓഫീസിൽ ഒപ്പമുണ്ടായിരുന്നവർ എന്നിവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തും. സംഭവം സംബന്ധിച്ച് കൃത്യമായ തെളിവ് ലഭിച്ചാൽ മാത്രമേ കേസ് നിലനിൽക്കൂ.

താൻ അല്പം ഭാവന കലർത്തിപ്പറഞ്ഞതാണെന്ന് വ്യക്തമാക്കി കഴിഞ്ഞദിവസം ജി.സുധാകരൻ വിവാദ പരാമർശം തിരുത്തിയിരുന്നു. അമ്പലപ്പുഴ തഹസിൽദാർക്ക് നൽകിയ മൊഴിയിലും സുധാകരൻ പരാമർ‌ശം തിരുത്തിയിരുന്നു. താൻ മത്സരിച്ച തിരഞ്ഞെടുപ്പിൽ ബാലറ്റ് തിരുത്തൽ ഉണ്ടായിട്ടില്ലെന്ന് കെ.വി.ദേവദാസും വ്യക്തമാക്കി.

''കൃത്യമായ തെളിവുകൾ ലഭിക്കാതെ ജി.സുധാകരനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിയിൽ വീഴ്ചയുണ്ട്

-ആർ.നാസർ, സി.പി.എം

ജില്ലാ സെക്രട്ടറി

ജി.​സു​ധാ​ക​ര​ന്റെ​ ​വി​വാ​ദ​ ​പ്ര​സം​ഗം: പ​റ​ഞ്ഞ​വ​ർ​ ​ത​ന്നെ​ ​നി​യ​മ​ ​ന​ട​പ​ടി നേ​രി​ട​ണ​മെ​ന്ന് ​എം.​വി.​ഗോ​വി​ന്ദൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​ജി.​സു​ധാ​ക​ര​ന്റെ​ ​വി​വാ​ദ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​തി​നെ​ ​കു​റി​ച്ച് ​പാ​ർ​ട്ടി​ക്ക് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​പ​റ​ഞ്ഞ​വ​ർ​ ​ത​ന്നെ​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​നേ​രി​ട​ണം.​ ​കേ​സ് ​കേ​സി​ന്റെ​ ​രീ​തി​യി​ൽ​ ​കൈ​കാ​ര്യം​ ​ചെ​യ്യ​ണം.​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ​ജി.​സു​ധാ​ക​ര​ന് ​പാ​ർ​ട്ടി​ ​പി​ന്തു​ണ​ ​ന​ൽ​കു​മോ​യെ​ന്ന​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തി​ന്,​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ​എ​ന്തി​നാ​ണ് ​പാ​ർ​ട്ടി​ ​പി​ന്തു​ണ​ ​ന​ൽ​കു​ക​യെ​ന്നും​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​ചോ​ദി​ച്ചു. പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​പാ​ൽ​ ​വോ​ട്ടു​ക​ൾ​ ​തി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന​ ​പ്ര​സ്താ​വന ജി.​സു​ധാ​ക​ര​ൻ​ ​ത​ന്നെ​ ​തി​രു​ത്തി​യി​ട്ടു​ണ്ട്.​ ​അ​തി​ൽ​ ​കൂ​ടു​ത​ൽ​ ​പാ​ർ​ട്ടി​ക്ക് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ല.​ ​സു​ധാ​ക​ര​നെ​പ്പോ​ലു​ള്ള​ ​നേ​താ​ക്ക​ൾ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യു​മ്പോ​ൾ​ ​കു​റ​ച്ചു​കൂ​ടി​ ​ശ്ര​ദ്ധി​ക്ക​ണ​മാ​യി​രു​ന്നു.​ ​ജ​നാ​ധി​പ​ത്യം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​സി.​പി.​എം​ ​ശ്ര​മി​ച്ചി​ട്ടി​ല്ല.​ ​ഒ​രു​ ​അ​ട്ടി​മ​റി​ ​പ്ര​വ​ർ​ത്ത​ന​ത്തി​നും​ ​സി.​പി.​എം​ ​അ​ന്നു​മി​ല്ല,​ ​ഇ​ന്നു​മി​ല്ല,​ ​നാ​ളെ​യും​ ​ഉ​ണ്ടാ​കി​ല്ല. റാ​പ്പ​ർ​ ​വേ​ട​നെ​തി​രേ​യും​ ​കേ​ണ​ൽ​ ​സോ​ഫി​യ​ ​ഖു​റേ​ഷി​ക്കെ​തി​രേ​യും​ ​ബി.​ജെ.​പി,​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​ക്ക​ൾ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​അ​പ​ല​പ​നീ​യ​മാ​ണ്.​ ​വേ​ട​ന്റെ​ ​പാ​ട്ടു​ക​ൾ​ ​ക​ലാ​ ​ആ​ഭാ​സ​മെ​ന്ന് ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വ് ​എ​ൻ.​ആ​ർ.​മ​ധു​ ​പ​റ​ഞ്ഞ​ത് ​ശു​ദ്ധ​ ​വി​വ​ര​ക്കേ​ടാ​ണ്.​ ​സം​ഘ​പ​രി​വാ​ർ​ ​പി​ന്തു​ട​രു​ന്ന​ ​ന്യൂ​ന​പ​ക്ഷ​-​ദ​ളി​ത് ​വി​രോ​ധ​ത്തി​ന്റെ​ ​സൂ​ച​ന​ക​ളാ​ണ് ​ഈ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ.​ ​സോ​ഫി​യ​ ​ഖു​റേ​ഷി​ ​ഭീ​ക​വാ​ദി​ക​ളു​ടെ​ ​സ​ഹോ​ദ​രി​യെ​ന്ന​ ​പ​രാ​മ​ർ​ശം​ ​ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്.​ ​വ​ർ​ഗീ​യ​ ​അ​ധി​ക്ഷേ​പം​ ​ന​ട​ത്തി​യ​ ​മ​ന്ത്രി​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ​ബി.​ജെ.​പി​ ​വ്യ​ക്ത​മാ​ക്ക​ണം. യു​വ​ ​അ​ഭി​ഭാ​ഷ​ക​യെ​ ​മ​ർ​ദ്ദി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​യാ​യ​ ​ബെ​യ്ലി​ൻ​ ​ദാ​സ് ​ഇ​ട​തു​പ​ക്ഷ​ക്കാ​ര​ന​ല്ല.​ ​പ്ര​തി​ക്ക് ​ഇ​ട​തു​ബ​ന്ധ​മു​ണ്ടെ​ന്ന് ​പ്ര​ച​രി​പ്പി​ക്കാ​ൻ​ ​ചി​ല​ർ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​ജ​നീ​ഷ് ​കു​മാ​ർ​ ​എം.​എ​ൽ.​എ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​നം​വ​കു​പ്പ് ​വി​വാ​ദ​ത്തെ​ ​കു​റി​ച്ച് ​പാ​ർ​ട്ടി​ ​ച​ർ​ച്ച​ ​ചെ​യ്തി​ട്ടി​ല്ല.​ ​എ​ന്നാ​ൽ,​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​തെ​റ്റാ​യ​ ​സ​മീ​പ​ന​ങ്ങ​ൾ​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.