ലഹരിക്കെതിരായ പോരാട്ടം, എസ്.പി.സി കേഡറ്റുകൾ അംബാസഡർ

Saturday 17 May 2025 1:18 AM IST

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ആൻഡി ഡ്രഗ് അംബാസഡർമാരാകും. തിരുവനന്തപുരം മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ വിദ്യാലയത്തിൽ നടക്കുന്ന മദ്ധ്യവേനലവധി സഹവാസ ക്യാമ്പിന്റെ ഭാഗമായുള്ള ചടങ്ങിലാണ് ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പ്രഖ്യാപനം നടത്തിയത്. എസ്.പി.സി കേഡറ്റുകളെ യൂണിസെഫ് ചൈൽഡ് റൈറ്റ് ചാമ്പ്യന്മാരായും പ്രഖ്യാപിച്ചു. യൂണിസെഫ് മേഖലാ മേധാവി കെ.എൽ. റാവു ചടങ്ങിൽ സംസാരിച്ചു.

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന എസ്.പി.സി കേഡറ്റുകളുടെ മോക്ക് പാർലമെന്റ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി എസ്. ശ്രീജിത്ത്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും എസ്.പി.സി സ്റ്റേറ്റ് നോഡൽ ഓഫീസറുമായ എസ്. അജിത ബീഗം തുടങ്ങിയവർ പങ്കെടുത്തു. മോക്ക് പാർലിമെന്റിൽ ലഹരിവിരുദ്ധ പ്രമേയം ചർച്ച ചെയ്തു. തുടർന്ന് എസ്.പി.സി കേഡറ്റുകൾ നിയമസഭയും സന്ദർശിച്ചു.