നൈപുണ്യ പരിശീലനത്തിലൂടെ യുവാക്കളെ തൊഴിൽ സജ്ജരാക്കും : മന്ത്രി ബിന്ദു

Saturday 17 May 2025 12:00 AM IST

തിരുവനന്തപുരം: സർക്കാരിന്റെ പരിശീലന സ്ഥാപനങ്ങളിലൂടെ മികച്ച നൈപുണ്യ പരിശീലനം നൽകി യുവതലമുറയെ തൊഴിൽ സജ്ജരാക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയും തമിഴ്‌നാട്ടിലെ അണ്ണാ സർവകലാശാലയുടെ സെന്റർ ഫോർ എയ്റോസ്പേസ് റിസർച്ച് - ഡ്രോൺ സെന്റർ ഒഫ് എക്സൈലൻസും സംയുക്തമായി നടത്തുന്ന ഡ്രോൺ സെന്റർ ഒഫ് എക്‌സലൻസ് പരിശീലനം നഗരൂർ രാജധാനി എൻജിനിയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൃഷി, പ്രതിരോധം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, മനുഷ്യന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച ഉപയോഗസാദ്ധ്യത ഡ്രോൺ ടെക്‌നോളജിക്കുണ്ട്. അസാപ്പിന്റെ രണ്ടാമത്തെ ഡ്രോൺ പരിശീലന കേന്ദ്രമാണിത്. ആദ്യത്തേത് കാസർകോട്ടാണ്. അടുത്ത ഡ്രോൺ പരിശീലന കേന്ദ്രം തൃശൂരിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷയായി. തമിഴ്‌നാട് സയൻസ് ആൻഡ് ടെക്‌നോളജി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. മയിൽസ്വാമി അണ്ണാദുരൈ, സി.എ.എസ്.ആർ ഡയറക്ടർ ഡോ.കെ സെന്തിൽ കുമാർ, അസാപ് കേരള ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.ഉഷ ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.

പ്രൊ​ഫ​ഷ​ണ​ലു​ക​ളു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ന്ന് ​സം​വ​ദി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ഭാ​വി​ ​വി​ക​സ​ന​ ​സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക് ​രൂ​പം​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഇ​ന്ന് ​പ്രൊ​ഫ​ഷ​ണ​ൽ​ ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​രു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും.​ ​കേ​ര​ള​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​പ​രി​സ്ഥി​തി​ ​കൗ​ൺ​സി​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​'​പ്രൊ​ഫ​ഷ​ണ​ൽ​ ​ക​ണ​ക്ട് 2025​'​ ​എ​ന്ന​ ​പേ​രി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​രി​പാ​ടി​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 1.00​ ​വ​രെ​ ​നി​യ​മ​സ​ഭാ​ ​സ​മു​ച്ച​യ​ത്തി​ലെ​ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ത​മ്പി​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണം,​ ​വി​ദ്യാ​ഭ്യാ​സം,​ ​ഐ.​ടി,​ ​കാ​ർ​ഷി​കം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​അ​ടു​ത്ത​ ​അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ​കേ​ര​ളം​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​പ്ര​ധാ​ന​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​തേ​ടും.

വ​ന്യ​ജീ​വി​:​സി.​പി.​എം​ ​സ​മ​രം ത​ട്ടി​പ്പെ​ന്ന് ​സ​ണ്ണി​ ​ജോ​സ​ഫ്

കോ​ഴി​ക്കോ​ട്:​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​പാ​ർ​ട്ടി​ ​എം.​എ​ൽ.​എ​യ്ക്കു​പോ​ലും​ ​പ്ര​തി​ഷേ​ധി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണ് ​കേ​ര​ള​ത്തി​ലെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ്.​ ​ജ​നീ​ഷ് ​കു​മാ​റി​ന് ​യു.​ഡി.​എ​ഫ് ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​ചേ​രാം.​ ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​ ​സി.​പി.​എം​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​ഷേ​ധം​ ​ത​ട്ടി​പ്പാ​ണ്.​ ​വ​ന്യ​ജീ​വി​ക​ൾ​ ​ജ​ന​ത്തെ​ ​ക​ടി​ച്ചു​കീ​റി​ക്കൊ​ല്ലു​ന്ന​ത് ​കേ​ര​ള​ത്തി​ൽ​ ​വ​ലി​യ​ ​പ്ര​ശ്‌​ന​മാ​വു​മ്പോ​ൾ​ ​അ​തി​നെ​തി​രാ​യു​ള്ള​ ​ജ​ന​കീ​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​മു​ന്നി​ൽ​ ​ക​യ​റി​ ​നി​ൽ​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​സി.​പി.​എം​ ​ന​ട​ത്തു​ന്ന​ത്.​ ​കോ​ഴി​ക്കോ​ട് ​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​ഒ​രു​ക്കി​യ​ ​സ്വീ​ക​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഗാ​ന്ധി​നി​ന്ദ​ ​ന​ട​ത്തി​യ​തി​ന് ​കേ​സെ​ടു​ക്ക​ണം​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​മ​ല​പ്പ​ട്ടം​ ​അ​ടു​വാ​പു​റ​ത്ത് ​ഗാ​ന്ധി​ ​സ്തൂ​പം​ ​നി​ർ​മ്മി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​പ​ര​സ്യ​മാ​യി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ഗാ​ന്ധി​ ​നി​ന്ദ​ ​ന​ട​ത്തി​യ​ ​സി.​പി.​എം​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​പി.​വി​ ​ഗോ​പി​നാ​ഥി​നെ​തി​രെ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​സ​നീ​ഷി​ന്റെ​ ​പേ​രെ​ടു​ത്ത് ​പ​റ​ഞ്ഞാ​ണ് ​ഭീ​ഷ​ണി.​ ​സ​നീ​ഷി​ന്റെ​ ​വീ​ടി​ന് ​മു​ന്നി​ലൊ​ ​അ​ടു​ക്ക​ള​യി​ലോ​ ​ഗാ​ന്ധി​ ​സ്തൂ​പം​ ​നി​ർ​മ്മി​ച്ചാ​ൽ​ ​ത​ക​ർ​ക്കു​മെ​ന്നാ​ണ് ​ഇ​യാ​ൾ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ത്.​ ​ആ​രൊ​ക്കെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ലും​ ​അ​ടു​വാ​പു​റ​ത്ത് ​ഗാ​ന്ധി​ ​സ്തൂ​പം​ ​നി​ർ​മ്മി​ക്കും.

ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​ടെ കാ​ലാ​വ​ധി​ ​നീ​ട്ടി

കൊ​ച്ചി​:​ ​തി​രു​വി​താ​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ക​മ്മി​ഷ​ണ​റാ​യി​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​വി.​ ​പ്ര​കാ​ശി​നെ​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​നി​യ​മി​ച്ച​ ​ന​ട​പ​ടി​ക്ക് ​ഹൈ​ക്കോ​ട​തി​ ​ഈ​ ​മാ​സം​ 31​വ​രെ​ ​പ്രാ​ബ​ല്യം​ ​അ​നു​വ​ദി​ച്ചു.​ ​നി​യ​മ​ന​ ​കാ​ലാ​വ​ധി​ 18​ന് ​അ​വ​സാ​നി​ക്കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​സ​ർ​ക്കാ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​ഉ​പ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​അ​നി​ൽ​ ​കെ.​ ​ന​രേ​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​ജോ​ൺ​സ​ൻ​ ​ജോ​ൺ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്റെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ്.​ ​പ്ര​കാ​ശ് 31​ന് ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​നി​ന്ന് ​വി​ര​മി​ക്കും.

സി​ന്ധു​ ​വി.​നാ​യ​ർ​ക്ക് 31​ ​കേ​സു​ക​ളി​ൽ​ക്കൂ​ടി​ ​ജാ​മ്യം

കൊ​ച്ചി​:​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​ ​വാ​ഗ്ദാ​നം​ചെ​യ്ക് ​നൂ​റു​കോ​ടി​യി​ല​ധി​കം​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ​ന​ട​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​അ​റ​സ്റ്റു​ചെ​യ്ത​ ​പ​ത്ത​നം​തി​ട്ട​ ​സ്വ​ദേ​ശി​നി​ ​സി​ന്ധു​ ​വി.​നാ​യ​ർ​ക്ക് 31​ ​കേ​സു​ക​ളി​ൽ​ ​കൂ​ടി​ ​ഹൈ​ക്കോ​ട​തി​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചു.​ ​നേ​ര​ത്തെ​ 62​ ​കേ​സു​ക​ളി​ൽ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഇ​നി​യും​ ​കേ​സു​ക​ൾ​ ​ഉ​ള്ള​തി​നാ​ൽ​ ​ജാ​മ്യം​ ​കി​ട്ടി​യെ​ങ്കി​ലും​ ​ജ​യി​ലി​ൽ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​ജി.​ജി​ ​ഫി​നാ​ൻ​സി​യേ​ഴ്‌​സി​ന്റെ​ ​(​പി.​ആ​ർ.​ഡി​ ​നി​ധി​ ​ലി​മി​റ്റ​ഡ്)​ ​മ​റ​വി​ലാ​യി​രു​ന്നു​ ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്.

മ​ഴ​ക്കാ​ല​ ​മു​ന്നൊ​രു​ക്കം​ ​ഊ​ർ​ജ്ജി​ത​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ്വ​ ​മു​ന്നൊ​രു​ക്ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​മ​ന്ത്രി​ ​കെ​ ​രാ​ജ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​ഇ​തു​വ​രെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി.​ ​മേ​യ് 20​ന​കം​ ​ജി​ല്ലാ​ത​ല​ ​ക​ർ​മ്മ​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കാ​നും​ ​ദു​ര​ന്ത​ ​സാ​ധ്യ​ത​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​ത്യേ​ക​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്താ​നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വേ​ഗ​ത്തി​ലാ​ക്ക​ണം.​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്ക​ണം.​ ​അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ ​മ​ര​ങ്ങ​ൾ,​ ​ഹോ​ർ​ഡിം​ഗു​ക​ൾ​ ​എ​ന്നി​വ​ ​സു​ര​ക്ഷി​ത​മാ​ക്ക​ണം.​ ​അ​ണ​ക്കെ​ട്ടു​ക​ളി​ലെ​ ​ജ​ല​നി​ര​പ്പ് ​നി​യ​ന്ത്രി​ക്ക​ണം.​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​ഡ്രെ​യി​നേ​ജ് ​സം​വി​ധാ​നം​ ​ശു​ചീ​ക​രി​ക്ക​ണം.​ ​ആ​രോ​ഗ്യ​ ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണം.