 നിലപാടെടുത്ത് വിദ്യാഭ്യാസ വകുപ്പ് -- കുട്ടികളുടെ വ്യക്തിഗത വിവരം നൽകാനാവില്ല

Saturday 17 May 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്.

വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കുന്നില്ലെന്ന് കാട്ടി സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്‌ദുൽ ഹക്കീമിന്റെ ഉത്തരവ്. 2024- 25 അദ്ധ്യയന വർഷം രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് നിയമ വിരുദ്ധമാണെന്നാണ് വകുപ്പിന്റെ നിലപാട്.

പട്ടികജാതി- പട്ടികവർഗ വിദ്യാർത്ഥികളുടെ എണ്ണം പേര്,​ മേൽവിലാസം,​ രക്ഷാകർത്താവിന്റെ പേര്,​ ഫോൺ നമ്പർ എന്നീ വിവരങ്ങളാണ് അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നത്. വിവരങ്ങൾ നൽകുന്നില്ലെന്ന് കാട്ടി തുടർന്ന് വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. ഇതിന് മറുപടിയായി,​ വിവരാവകാശ നിയമ പ്രകാരം വ്യക്തിഗത വിവരങ്ങൾ ഒഴികെ മാർച്ച് ഒന്നിന് നൽകിയിരുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. താൻ ആവശ്യപ്പെട്ട വിവരങ്ങൾ പൂർണമായി ലഭിച്ചില്ലെന്ന് പറഞ്ഞ് അപേക്ഷകൻ നൽകിയ രണ്ടാം അപ്പീലിലാണ് പൂർണ വിവരങ്ങൾ മേയ് എട്ടിനകം നൽകണമെന്ന കമ്മിഷണറുടെ ഉത്തരവ്.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ക്ക്
പ്ര​ത്യേ​ക​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​:​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മൂ​ഹ്യ​തി​ന്മ​ക​ൾ​ക്കെ​തി​രെ​ ​സ്വ​യം​ ​പ്ര​തി​രോ​ധ​മു​യ​ർ​ത്തു​ന്ന​തി​നാ​യി​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​ത്യേ​ക​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​സെ​ഷ​ൻ​ ​ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.
ര​ണ്ടാം​വ​ർ​ഷ​ക്കാ​ർ​ക്ക് ​ര​ണ്ടാ​ഴ്ച​ ​കൊ​ണ്ട് ​ആ​റു​മ​ണി​ക്കൂ​ർ​ ​നീ​ളു​ന്ന​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​ന​ൽ​കും.​ ​ഒ​ന്നാം​വ​ർ​ഷ​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കു​മ്പോ​ൾ​ ​അ​വ​ർ​ക്കും​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​ല​ഹ​രി,​ ​റാ​ഗിം​ഗ്,​ ​നി​യ​മ​വി​രു​ദ്ധ​ ​വാ​ഹ​ന​ ​ഉ​പ​യോ​ഗം,​ ​അ​ക്ര​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്കെ​തി​രെ​യും​ ​വ്യ​ക്തി​ശു​ചി​ത്വം,​ ​പ​രി​സ​ര​ശു​ചി​ത്വം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​സ​മൂ​ഹ,​ ​മ​നഃ​ശാ​സ്ത്ര,​ ​പ​ശ്ചാ​ത്ത​ല​വി​ശ​ക​ല​നം​ ​ന​ട​ത്തി​ ​വി​ദ​ഗ്ധ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശീ​ല​ന​ ​മൊ​ഡ്യൂ​ളു​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​അ​ദ്ധ്യാ​പ​ക​ർ,​ ​ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ,​ ​കു​ട്ടി​ക​ൾ​ ​എ​ന്നി​വ​ർ​ക്കു​ള്ള​ ​പ​രി​ശീ​ല​നം​ ​വി​ദ​ഗ്ധ​ ​സ​ഹാ​യ​ത്തോ​ടെ​ ​ന​ൽ​കും.
ഈ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും​ ​സൗ​ഹൃ​ദ​ക്ല​ബ്ബി​ന്റെ​യും​ ​എ​ൻ.​എ​സ്.​എ​സി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തും.​ ​ആ​വ​ശ്യ​മു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പി​ന്തു​ണ​ ​ന​ൽ​കാ​ൻ​ ​ആ​ലോ​ച​ന​യു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

പ്ല​സ് ​വ​ൺ​;​ ​ഇ​ന്ന​ലെ​ ​വ​രെ
3,33,481​ ​അ​പേ​ക്ഷ​കർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​പ്ല​സ് ​വ​ൺ​ ​ഏ​ക​ജാ​ല​ക​ ​പ്ര​വേ​ശ​ന​ത്തി​ന് ​മൂ​ന്നാം​ദി​നം​ ​വ​രെ​ ​അ​പേ​ക്ഷി​ച്ച​ത് 3,33,481​ ​പേ​ർ.
എ​സ്.​എ​സ്.​എ​ൽ.​സി​ ​വി​ജ​യി​ക​ളി​ൽ​ ​നി​ന്ന് 3,14,284,​ ​സി.​ബി.​എ​സ്.​ഇ​ 13,922​ ,​ ​ഐ.​സി.​എ​സ്.​ഇ.​ 1,591,​ ​ഇ​ത​ര​ ​ബോ​ർ​ഡു​ക​ളി​ൽ​ ​നി​ന്ന് 3,684​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഇ​തു​വ​രെ​ ​ല​ഭി​ച്ച​ ​അ​പേ​ക്ഷ​ക​ൾ.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 4.45​ ​വ​രെ​ 3,57,169​ ​പേ​ർ​ ​ലോ​ഗി​ൻ​ ​സൃ​ഷ്ടി​ച്ചു.
പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​ആ​റ് ​മോ​ഡ​ൽ​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള​ ​(​എം.​ആ​ർ.​എ​സ്)​ ​പ്ര​വേ​ശ​ന​ത്തി​ന് ​വെ​ള്ളി​യാ​ഴ്ച​ 114​ ​അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ച്ചു.​ 346​ ​പേ​ർ​ ​ലോ​ഗി​ൻ​ ​സൃ​ഷ്ടി​ച്ചു.​ ​ഈ​ ​വ​ർ​ഷം​മു​ത​ലാ​ണ് ​എം.​ആ​ർ.​എ​സു​ക​ളി​ലെ​ ​പ്ര​വേ​ശ​നം​ ​ഏ​ക​ജാ​ല​ക​മാ​ക്കി​യ​ത്.​ 20​ന് ​വൈ​കി​ട്ട് ​അ​ഞ്ചു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ്ര​വേ​ശ​ന​ ​വെ​ബ്‌​സൈ​റ്റാ​യ​ ​h​t​t​p​s​;​/​/​h​s​c​a​p.​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​യാ​ണ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ 24​ന് ​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് .​ ​ജൂ​ൺ​ ​ര​ണ്ടി​നാ​ണ് ​ആ​ദ്യ​ ​അ​ലോ​ട്ട്‌​മെ​ന്റ്.​ ​ജൂ​ൺ​ 18​ന് ​പ്ല​സ് ​വ​ൺ​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കും