ഉത്പാദന യജ്ഞം
Friday 16 May 2025 11:36 PM IST
ഏഴംകുളം: ഏഴംകുളം ഗ്രാമ പഞ്ചായത്തിൽ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് തുടക്കമായി. ഒരു വർഷം കൊണ്ട് 300 ടൺപച്ചക്കറി ഉത്പാദിപ്പിച്ച് 5 വർഷം കൊണ്ട് 1000 ടണ്ണായി വർദ്ധിപ്പിച്ച് പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ രാധാമണി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ. താജുദ്ധീൻ കൃഷി ഒാഫീസർ കൃഷ്ണശ്രീ, കൃഷി അസിസ്റ്റന്റ് സുലേഖ എന്നിവർ പങ്കെടുത്തു