പച്ചക്കറി ഉത്പാദന യജ്ഞം
Friday 16 May 2025 11:40 PM IST
അടൂർ : ഏറത്ത് ഗ്രാമപഞ്ചായത്തിൽ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയുടെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻശശികുമാർ, എൽസി ബെന്നി, ശ്രീലേഖ ശശികുമാർ, കൃഷി ഒാഫീസർ സൗമ്യശേഖർ, രാജേഷ് മണക്കാല, രാജൻ സുലൈമാൻ, അസി. കൃഷി ഒാഫീസർ സുജകുമാരി എന്നിവർ സംസാരിച്ചു. പത്ത് പേർ വീതമുളള മുപ്പത്തി രണ്ട് കൃഷിക്കൂട്ടങ്ങൾക്ക് 150 കിലോഗ്രാം ജൈവവളം,500 പച്ചക്കറി തൈ , 100 വാഴവിത്ത് എന്നിവ നൽകി.