വോളി ഫെസ്റ്റ്
Friday 16 May 2025 11:41 PM IST
പെരിങ്ങനാട് : സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ പെരിങ്ങനാട് വോളി ഫെസ്റ്റ് നടത്തുന്നു. 16, 17 തീയതികളിൽ പെരിങ്ങനാട് സെന്റ് മേരീസ് ചാപ്പൽ ഗ്രൗണ്ടിൽ ആരംഭിക്കുന്ന ടൂർണ്ണമെന്റ് 16 ന് വൈകിട്ട് 4 ന് ഇടവക വികാരി ഫാ.ജോൺ സാമുവൽ തയ്യിൽ ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് ഫൈനൽ മത്സരങ്ങളും 7 ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ മുഖ്യാതിഥിയായിരിക്കും. ഫാ. ജോൺ സാമുവൽ തയ്യിൽ അദ്ധ്യക്ഷനായിരിക്കും.