വാർഡ് അംഗത്തിന്റെ ഇടപെടലിൽ റോഡ് റീ ടാറിംഗിന് തുടക്കം

Saturday 17 May 2025 12:10 AM IST

ചവറ: പന്മന, കണ്ണൻകുളങ്ങര, നാലുകര ജംഗ്ഷൻ - പ്ലാത്തറ റോഡ് റീ ടാറിംഗിനും സൈഡ് കോൺക്രീറ്റിനും തുടക്കമായി. വർഷങ്ങളായി നവീകരണമില്ലാതെ പൊട്ടിത്തകർന്ന് കുണ്ടും കുഴിയുമായി വെള്ളക്കെട്ടായ റോഡിലൂടെയുള്ള പ്രദേശവാസികളുടെ യാത്ര ദുഷ്‌കരമായിരുന്നു. തുടർന്ന്

റോഡിന്റെ ദുരവസ്ഥ മനസിലാക്കിയ വാർഡ് അംഗം ഷംനാ റാഫി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തന്റെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 10ലക്ഷം രൂപ വകയരുത്തിയാണ് റോഡ് നവീകരണത്തിന് തുടക്കം കുറിച്ചത്. കുടിവെള്ള വിതരണത്തിനുള്ള പൈപ്പിടാൻ കുഴിയെടുത്തതോടെയാണ് റോഡുകൾ തകർന്നത്. റോഡിന്റെ ബാക്കിയുള്ള ഭാഗമായ പ്ലാത്തറ മുതൽ പഞ്ചവൻ ജംഗ്ഷൻ വരെയുള്ള റീ ടാറിംഗിന് ചവറ എം.എൽ.എ സുജിത്ത് വിജയൻ പിള്ളയുടെ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചതായും നവീകരണം ഉടൻ തുടങ്ങുമെന്നും കണ്ണൻ കുളങ്ങര വാർഡ് അംഗം ഷംനാ റാഫി പറഞ്ഞു.