ആശ്രാമം ഇ.എസ്.ഐ: ആശ്രയമാകാതെ ആതുരാലയം
കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കിടക്കകൾ രോഗികളെ കൊണ്ട് നിറഞ്ഞതോടെ പുതുതായി എത്തുന്നവർ കിടത്തി ചികിത്സയും ശസ്ത്രക്രിയകളും നടക്കാതെ വലയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നുണ്ടെങ്കിലും അവിടെയും സ്ഥിതി സമാനമാണ്.
മാസങ്ങളായി കൊണ്ടുനടക്കുന്ന രോഗങ്ങൾക്ക് സ്കൂൾ അവധിക്കാലം വലിയൊരു വിഭാഗം ചികിത്സയ്ക്കായി തിരഞ്ഞെടുത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. രോഗികളുടെ വർദ്ധനവ് കണക്കിലെടുത്ത് കൂടുതൽ കിടക്കകൾ സജ്ജമാക്കാനുള്ള സ്ഥല സൗകര്യവും ആശുപത്രിയിലില്ല.
പുതിയ ബ്ലോക്ക് നിർമ്മാണത്തിന് 88.21 കോടിയുടെ പദ്ധതിക്ക് വർഷങ്ങൾ മുമ്പേ ഇ.എസ്.ഐ കോർപ്പറേഷൻ അനുമതി നൽകിയിരുന്നു. എന്നാൽ പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥതയിലെ അവ്യക്തത കാരണം പദ്ധതി നീളുകയാണ്. ഭൂമിയുടെ അളവ് സംബന്ധിച്ച് റവന്യു വകുപ്പും ഇ.എസ്.ഐ കോർപ്പറേഷനും തമ്മിലുള്ള തർക്കം പരിഹാരമാകാതെ നീളുകയാണ്.
കിടക്കകൾ നിറഞ്ഞു; നീണ്ട കാത്തിരിപ്പ്
കിടത്തി ചികിത്സയും ശസ്ത്രക്രിയകളും മുടങ്ങി
നവീകരണ പദ്ധതി നീളുന്നു
പ്രധാന കെട്ടിടത്തിൽ പുതിയ 3 നിലകൾ മോഡുലാർ ഓപ്പറേഷൻ തീയറ്റർ കൂടുതൽ വാർഡുകൾ ഓപ്പറേഷൻ തീയേറ്ററുകൾ ഐ.സി.യുകൾ മാലിന്യ സംസ്കരണ പ്ലാന്റ് കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രം മൾട്ടി ലെവൽ പാർക്കിംഗ് കോപ്ലക്സ്
പദ്ധതി തുക
₹ 88.21 കോടി
നിലവിലെ സൗകര്യം
മെഡിക്കൽ വാർഡ്- സ്ത്രീ- 28, പുരു.- 32 സർജറി- ഓർത്തോ- സ്ത്രീ- 22, പുരു.- 22 എം.ഐ.സി.യു- 20 സർജിക്കൽ ഐ.സി.യു- 10 പി.എ.ഐ.സി.യു- 10
മെഡിക്കൽ ഒ.പിയിൽ ഡോക്ടർമാർ കുറവ്
ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന മെഡിക്കൽ ഒ.പിയിൽ എട്ട് ഡോക്ടർമാരാണുള്ളത്. അതിൽ ബുധനാഴ്ച അഞ്ച് ഡോക്ടർമാരേ ഉണ്ടായിരുന്നുള്ളു. വ്യാഴാഴ്ച ആറ് പേരും. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസവും രാവിലെ എത്തിയ രോഗികളിൽ പലർക്കും ഡോക്ടറെ കാണാൻ വൈകിട്ട് അഞ്ചുവരെ കാത്തിരിക്കേണ്ടി വന്നു.