വനിത ചലച്ചിത്രമേള കൊട്ടാരക്കരയിൽ

Saturday 17 May 2025 12:19 AM IST

കൊട്ടാരക്കര: ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിത ചലച്ചിത്ര മേള 23 മുതൽ 25വരെ കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര മിനർവ തിയേറ്ററിന്റെ രണ്ടു സ്ക്രീനുകളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ ഫീച്ചർ സിനിമകളും ഡോക്യുമെന്ററികളും ഉൾപ്പടെ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ലോകസമിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം. മേളയുടെ ഭാഗമായി ഓപ്പൺഫോറം, കലാ സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. പ്രതിനിധി രജിസ്ട്രേഷൻ ആരംഭിച്ചു. വെബ് സൈറ്റിലൂടെയും രജിസ്ട്രേഷൻ നടത്താൻ സൗകര്യമുണ്ട്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പടെ 472 രൂപയും വിദ്യാർത്ഥികൾക്ക് 236 രൂപയുമാണ് ഫീസ്. ഓഫ് ലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം 18 മുതൽ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലുള്ള സംഘാടക സമിതി ഓഫീസിൽ ഒരുക്കും. ഫോൺ: 9496150327.