എന്റെ അനന്തപുരി നിനവുകൾ നിറവുകൾ: പ്രകാശനം നാളെ

Saturday 17 May 2025 12:24 AM IST

തൊടിയൂർ: ഡി.വിജയലക്ഷ്മി (റിട്ട.എച്ച്.എം, ഗവ.എച്ച്. എസ് ,തൊടിയൂർ) രചിച്ച എന്റെ അനന്തപുരി നിനവുകൾ നിറവുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 3ന് കന്നേറ്റി ധന്വന്തരി ഓഡിറ്റോറിയത്തിൽ നടക്കും.

മണപ്പള്ളി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദിനാട് തുളസി സ്വാഗതം പറയും. പ്രൊഫ.പ്രയാർ രാധാകൃഷ്ണക്കുറുപ്പ് തൊടിയൂർ വസന്തകുമാരിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഡോ.പി.ബി.രാജൻ പുസ്തകം പരിചയപ്പെടുത്തും. ഡോ.എം.ജമാലുദ്ദീൻ കുഞ്ഞ്, ഡോ.കണ്ണൻ കന്നേറ്റി, നന്ദകുമാർ വള്ളിക്കാവ്, തോപ്പിൽ ലത്തീഫ് ,ഡി.മുരളീധരൻ, ഫാത്തിമ താജുദ്ദീൻ, മണപ്പള്ളി രാജൻ എന്നിവർ സംസാരിക്കും. ഡി.വിജയലക്ഷ്മി മറുപടിയും ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറയും.