ഡെങ്കി ദിനാചരണം
Saturday 17 May 2025 12:25 AM IST
വണ്ടൂർ: പോരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ ഡെങ്കി ദിനാചരണം സംഘടിപ്പിച്ചു. ഡെങ്കിപ്പനിയെ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് നീലയങ്ങാടൻ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.പി.സക്കീന അധ്യക്ഷത വഹിച്ചു. ഇത്തവണത്തെ ഡെങ്കി ദിനാചരണത്തിന്റെ മുദ്രാവാക്യം ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാം, ഉറവിടങ്ങൾ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക എന്നതാണ്. ഡെങ്കി കൊതുകുകളുടെ പ്രജനനം സംബന്ധിച്ചബോധവൽക്കരണം ഈ സമയത്തിനു മുമ്പു തന്നെ നടത്തുക എന്നതാണ് നേരത്തേ തന്നെ ദിനാചരണം സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം. ചടങ്ങിൽ എച്ച്.ഐ എൽദോ, ജെ.എച്ച്.ഐ ജാഫർ തുടങ്ങിയവർ ബോധവൽക്കരണക്ലാസ് എടുത്തു.