സ്വാഭിമാന യാത്ര
Saturday 17 May 2025 12:26 AM IST
വണ്ടൂർ: വണ്ടൂരിൽ ത്രിവർണ്ണ സ്വാഭിമാന യാത്ര ആവേശമായി. അഞ്ചു മണിയോടെ ടൗൺ സ്ക്വയർ പരിസർത്ത് ആരംഭിച്ച ആഘോഷ യാത്ര ജംഗ്ഷനിൽ സമാപിക്കും. റിട്ട കേണൽ ബി.സി.കുട്ടി റിപ്പോർട്ട് ഉദ്ഘാടനം ചെയ്തു. റിട്ട.നേവി ഉദ്യോഗസ്ഥൻ സി വാസദേവൻ അദ്ധ്യക്ഷത വഹിച്ചു. പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ ധീര സൈനികർക്കും പ്രധാനമന്ത്രിക്കും അഭിവാദ്യം അർപ്പിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മുൻ സൈനികരും ദേശസ്നേഹികളും അണിനിരക്കുന്നതാണ് ത്രിവർണ്ണ സ്വാഭിമാന ആഘോഷ യാത്ര. പി.ആർ.രശ്മിൽ നാഫ്, അഡ്വ എം.ശ്രീ പ്രകാശ്, കെ.ഷിനോജ് പണിക്കർ, ഗിരീഷ് പൈക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.