90.23 മീറ്റർ... വീണ്ടും ചരിത്രമെഴുതി നീരജ്

Saturday 17 May 2025 2:04 AM IST

ദോഹ: ജാവലിൻ ത്രോയിൽ 90 മീറ്റർ കടമ്പകടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും സ്വന്തം പേരിലാക്കി ഇതിഹാസ താരം നീരജ് ചോപ്ര. ഇന്നലെ രാത്രി ദോഹ ഡയമണ്ട് ലീഗിൽ മൂന്നാം ശ്രമത്തിൽ 90.23 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ പായിച്ചാണ് നിലവിലെ ലോക ചാമ്പ്യനും സ്വർണമുൾപ്പെടെ രണ്ട് ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ നീരജ് കരിയറിലെ ഏറ്രവും മികച്ച പ്രകടനം നടത്തിയത്. അവസാന ശ്രമത്തിൽ ജർമ്മനിയുടെ ജൂലിയൻ വെബ്ബർ 91.06 മീറ്റർ എറിഞ്ഞതിനാൽ നീരജ് രണ്ടാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്.