സംരംഭകർക്കും യോഗം പ്രവർത്തകർക്കും കേരളകൗമുദിയുടെ സ്നേഹാദരം
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ മൂന്നുപതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ കേരളകൗമുദി ഹോട്ടൽ ഓ ബൈ താമരയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംരംഭകർക്കും എസ്.എൻ.ഡി.പി യോഗം പ്രവർത്തകർക്കും സ്നേഹാദരം നൽകി. ബാലരാമപുരം കണ്ണൻ ഹാൻഡ്ലൂംസ് എം.ഡി ആർ. നടരാജൻ, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് വിഷ്ണു ഭക്തൻ, സരസ്വതി എന്റർപ്രൈസസ് മാനേജിംഗ് ഡയറക്‌ടർ മോഹൻദാസ്, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് ജയപ്രകാശൻ ബാഹുലേയൻ, സെക്രട്ടറി അജി എസ്.ആർ.എം, പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ്. ഊരമ്പ്, നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ, പ്രവാസി സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് ആറ്റിങ്ങൽ എൻ. ജയപാലൻ, എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ്, ഡോ. പല്പു യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, കോവളം യൂണിയൻ പഞ്ചായത്ത് കമ്മിറ്റി മെമ്പർ വി. സുധാകരൻ, വെള്ളറട ഡോക്ടർ വിവേക്സ് അഗസ്ത്യനാഡി പാരമ്പര്യ വൈദ്യശാലയിലെ ഡോ. വിവേക് ജെ.എസ്, പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് എന്നിവരെ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു.