വെള്ളാപ്പള്ളിയുടേത് വ്യക്തമായ കാഴ്ചപ്പാട്: കുമ്മനം
Saturday 17 May 2025 2:27 AM IST
തിരുവനന്തപുരം: വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യവും കൈമുതലായ വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശനെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. കൃത്യമായ ദിശാബോധമുള്ളവർക്കേ സംഘടനയെ നയിക്കാൻ കഴിയൂ. സംഘാടകൻ, പ്രാസംഗികൻ, സുഹൃത്ത്, മാർഗദർശി എന്നിങ്ങനെ വിവിധ നിലകളിൽ അടുപ്പം തോന്നുന്നതാണ് വെള്ളാപ്പള്ളി എന്ന വ്യക്തി. അദ്ദേഹത്തിന്റെ ഉജ്വല നിലപാടും ധീരമായ പ്രവർത്തനങ്ങളും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.