തിരുവനന്തപുരത്ത് നിന്ന് കാണാതായ 11കാരനെ തൃപ്പൂണിത്തുറയിൽ നിന്ന് കണ്ടെത്തി

Saturday 17 May 2025 2:51 AM IST

തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. രാത്രിയോടെ എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് തൃപ്പൂണിത്തുറയിൽ എത്തിയെന്നാണ് വിവരം. തിരുവനന്തപുരം പുത്തൻകോട്ട സ്വദേശിയായ കുട്ടിയെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.