നീരജ് ചരിതം

Saturday 17 May 2025 3:58 AM IST
n

ദോ​ഹ​:​ ​പ​ല​ത​വ​ണ​ ​തൊ​ട്ട​രി​കെ​ ​ന​ഷ്‌​ട​മാ​യ​ 90​ ​മീ​റ്റ​റെ​ന്ന​ ​സ്വ​പ്‌​‌​ന​ ​ദൂ​ര​ത്തി​ലേ​ക്ക് ​ഒ​ടു​വി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഇ​തി​ഹാ​സം​ ​നീ​ര​ജ് ​ചോ​പ്ര​ ​ജാ​വ​ലി​ൻ​ ​എ​റി​ഞ്ഞെ​ത്തി​ച്ചു.​ജാ​വ​ലി​ൻ​ ത്രോയിൽ ​തൊ​ണ്ണൂ​റ് ​മീ​റ്റ​ർ​ ​ദൂ​രം എറിയുന്ന ​ആ​ദ്യ​ ​ഇ​ന്ത്യക്കാരനും​ ​ലോ​ക​ത്തി​ലെ​ 25​-ാ​മ​ത്തെ​ ​താ​ര​വു​മാ​ണ് ​നീ​ര​ജ്.​ ​സ്വ​ന്തം​ ​പേ​രി​ലു​ള്ള​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡ് ​തി​രു​ത്താ​നും​ ​താ​ര​ത്തി​നാ​യി.​ ​ദോ​ഹ​ ​ഡ​യ​മ​ണ്ട് ​ലീ​ഗി​ൽ​ ​ഇ​ന്ന​ലെ​ ​ആ​ദ്യ​ശ്ര​മ​ത്തി​ൽ​ 88.44​ ​മീ​റ്റ​ർ​ ​ദൂ​ര​ത്തേ​ക്ക് ​ജാ​വ​ലി​ൻ​ ​എ​റി​ഞ്ഞാണ് നീ​ര​ജ് തുടങ്ങിയത്.​ ​ര​ണ്ടാം​ ​ശ്ര​മം​ ​ഫൗ​ളാ​യി.​മൂ​ന്നാം​ ​ശ്ര​മ​ത്തി​ലാ​ണ് ​ച​രി​ത്രം​ ​കു​റി​ച്ച​ ​ത്രോ (90.23 മീറ്റർ)23.​ ​ഈ​ ​റൗ​ണ്ട് ​അ​വ​സാ​നി​ക്കു​ന്ന​ത് ​വ​രെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്താ​യി​രു​ന്നെ​ങ്കി​ലും​ ​അ​വ​സാ​ന​ ​ശ്ര​മ​ത്തി​ൽ​ ​(91.06​ ​മീ​റ്റ​ർ​)​ ​ജ​ർ​മ്മ​നി​യു​ടെ​ ​ജൂ​ലി​യ​ൻ​ ​വെ​ബ്ബ​‌​ർ​ ​ത​ക​ർ​പ്പ​ൻ​ ​പ്ര​ക​ട​ന​ത്തോ​ടെ​ ​നീ​ര​ജി​നെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ക്കി​ ​ഒ​ന്നാ​മ​തെ​ത്തു​ക​യാ​യി​രു​ന്നു.​ ​മറ്റൊരിന്ത്യൻ താരം കിഷോർ കുമാർ ജെന എട്ടാമതായി. പു​തി​യ​ ​പ​രി​ശീ​ല​ക​ൻ​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്കു​കാ​ര​ൻ​ ​യാ​ൻ​ ​ഷെ​ല​സ്‌​നി​യുടെ ​ശിക്ഷണത്തിലാ​ണ് ​നീ​ര​ജ് ​സ്വ​പ്ന​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.ജാ​വ​ലി​ൻ​ത്രോ​യി​ൽ​ 1996​ൽ​ ​ഷെ​‌​ല​സ്‌​നി​ കു​റി​ച്ച​ 98.48​ ​മീ​റ്റ​റി​ന്റെ​ ​റെ​ക്കാ​ഡ് ​ഇ​തു​വ​രെ​ ​ആ​ർ​ക്കും​ ​ത​ക​ർ​ക്കാ​നാ​യി​ട്ടി​ല്ല. ടോ​ക്കി​യോ​ ​ഒ​ളി​മ്പി​‌​ക്‌​സി​ൽ​ 87.58​ ​മീ​റ്റ​ർ​ ​എ​റി​ഞ്ഞാ​ണ് ​നീ​ര​ജ് ​സ്വ​ർ​ണം​ ​നേ​ടി​യ​ത്.​ ​പാ​രിസ്‌​ ​ഒ​ളി​മ്പി​ക്സി​ൽ​ 89.45​ ​മീ​റ്റ​ർ​ ​ദൂ​രം​ ​എ​റി​ഞ്ഞെ​ങ്കി​ലും​ ​വെ​ള്ളി​യേ​ ​നേ​ടാ​നാ​യു​ള്ളൂ.​പാ​രിസി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​പാ​കി​സ്ഥാ​ൻ​ ​താ​രം​ ​അ​ർ​ഷ​ദ് ​ന​ദീം​ ​ദോ​ഹ​യി​ൽ​ ​മ​ത്സ​രി​ച്ചി​ല്ല. വ​നി​ത​ക​ളു​ടെ​ 3000​ ​മീ​റ്ര​ർ​ ​സ്റ്റീ​പി​ൾ​ ​ചേ​സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​പാ​രു​ൾ​ ​ചൗ​ധ​രി​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡ് ​തി​രു​ത്തി​ ​(9​ ​മി​നി​ട്ട് 13.39​ ​സെ​ക്ക​ൻ​ഡ്).​ ​ആ​റാ​മതാണ്​പാ​രു​ൾ​ ​ഫി​നി​ഷ് ​ചെ​യ്ത​ത്.