ഇടുക്കി കോട്ടപ്പാറ വ്യൂ പോയിന്റിൽ യുവാവ് കൊക്കയിൽ വീണു
Saturday 17 May 2025 8:54 AM IST
ഇടുക്കി: ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ യുവാവ് കൊക്കയിൽ വീണു. ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് അപകടത്തിലകപ്പെട്ടത്. ഉടൻ തന്നെ തൊടുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ യുവാവിനെ രക്ഷിക്കാനായി.
ഇന്ന് പുലർച്ചെയാണ് സുഹൃത്തുക്കൾക്കൊപ്പം സാംസൺ കോട്ടപ്പാറയിലെത്തിയത്.പാറയിൽ തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.