‘കടവോളം 2025’ നടന്നു

Sunday 18 May 2025 12:42 AM IST
ചെറുകുളം മുക്കം കടവ് റസിഡൻറ്സ് അസോസിയേഷൻ വാർഷികാഘോഷം ‘കടവോളം 2025’ കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ചെറുകുളം മുക്കം കടവ് റസിഡൻസ് അസോ. 12-ാം വാർഷികാഘോഷം ‘കടവോളം 2025’ കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ ഉദ്ഘാടനം ചെയ്തു. നടൻ ശ്രീറാം രാമചന്ദ്രൻ മുഖ്യാതിഥിയായി. പ്രദേശത്തെ മികച്ച നേട്ടമാർജിച്ചവരെ ആദരിക്കലും കുടുംബാംഗങ്ങളുടെ ഒത്തുചേരലും കലാ പരിപാടികളും നടന്നു. സ്വാഗത സംഘം അദ്ധ്യക്ഷ റിനി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. പുനത്തിൽ മല്ലിക, എൻ.പ്രമീള, വിൻസി എം.സി, സെക്രട്ടറി ഷിജി ജാക്സൺ, സ്വാഗത സംഘം കൺവീനർ ഡോ നിഗിന ബീമീഷ്, ആചാര്യ പി.ഉണ്ണിരാമൻ, കെ.മാമുക്കോയ, പ്രകാശൻ പൂതലേടത്ത്, ബാലചന്ദ്രൻ പോണാട്ടിൽ, റഷീദ് കൊയമ്പുറത്ത്, പാർവണ പ്രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.