ശുചീകരണ സാമഗ്രി വിതരണം ചെയ്തു
Sunday 18 May 2025 12:45 AM IST
ഫറോക്ക്: ഫറോക്ക് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിലെ അജൈവ മാലിന്യങ്ങൾ ശേഖരിരിക്കുന്നതിനായി ഹരിതകർമ്മ സേനക്ക് ട്രോളിയും നഗരസഭ ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷ ഉപകരണങ്ങളും ശുചീകരണ സാമഗ്രികളും വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എൻ.സി അബ്ദുൾ റസാഖ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സി സുബിൽ, കെ കുമാരൻ, പി ബൽകീസ്, രാധാകൃഷ്ണൻ, ഷനൂബിയ നിയാസ്, റഹ്മ പാറോൽ പ്രസംഗിച്ചു. സി.എസ് ഷിജി, എം. ഐഷബീവി തുടങ്ങിയവർ സംബന്ധിച്ചു