അദ്വൈതാശ്രമത്തിൽ കുട്ടികളുടെ സഹവാസക്യാമ്പിന് സമാപനം
Sunday 18 May 2025 1:16 AM IST
ആലുവ: ഗുരുധർമ പ്രചാരണ സഭ ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്കായി ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. മിനി പ്രദീപ് കുമാർ നയിച്ച യോഗാ പരിശീലനവും സൈക്കോളജിസ്റ്റ് സഗീർ കുമാർ, ടി.യു. ലാലൻ, ജി.ഡി.പി.എസ് കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ നയിച്ച ക്ലാസുകളും നടന്നു. ഗുരു ധർമ പ്രാചരണ സഭയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളും പങ്കെടുത്തു.