അനുശോചിച്ചു

Sunday 18 May 2025 12:37 AM IST

അങ്കമാലി: സി.പി .എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എം.പി. പത്രോസിന്റെ നിര്യാണത്തിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അനുശോചിച്ചു. ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ച കമ്മ്യൂണിസ്റ്റായിരുന്നു എം.പി. പത്രോസെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.