പുസ്തക പ്രകാശനം ഇന്ന്
Sunday 18 May 2025 12:51 AM IST
കോഴിക്കോട്: ചിത്രകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് സീനിയർ ആർട്ടിസ്റ്റുമായ കെ. ഷെരീഫിന്റെ പുസ്തകം 'സലീം സർക്കസ്: ഒരു അങ്ങാടിക്കഥ' ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ മുഖ്യാതിഥിയാകും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, എഴുത്തുകാരായ ശിഹാബുദീൻ പൊയ്ത്തുംകടവ്, വി. മുസഫർ അഹമ്മദ്, സുകുമാരൻ ചാലിഗദ്ധ, കെ.ടി. സൂപ്പി, ഡിസി ബുക്‌സ് റീജ്യനൽ മാനേജർ ഷാഹിന ബഷീർ, ബാവുൾ ഗായിക ശാന്തിപ്രിയ, ഗസൽ ഗായകൻ റാസ റസാഖ് എന്നിവർ പങ്കെടുക്കും.