സ്കൂൾ വാഹന പരിശോധന 21 ന്
Sunday 18 May 2025 12:03 AM IST
രാമനാട്ടുകര: സ്കൂൾ വാഹനങ്ങളുടെ ക്ഷമത പരിശോധനയും ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും സുരക്ഷാ പരിശീലന ക്ലാസ് രാമനാട്ടുകര ആർ.ടി ഓഫീസിന്റെ കീഴിൽ നടത്തും. 21 ന് വാഹന പരിശോധന ചെറുവണ്ണൂർ കൊളത്തറ റൂട്ടിൽ രാവിലെ 7 മണി മുതൽ 10 മണി വരെയും 24 ന് 10മണിക്ക് ഗവ. ഗണപത് ഹൈസ്കൂളിൽ സുരക്ഷാ പരീശീലന ക്ലാസും നടക്കും. എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് ഹാജരാക്കി സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്നും ക്ലാസിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണെന്നുംചെക്ക്ഡ് സ്റ്റിക്കർ പതിക്കാതെയും ക്ലാസിൽ പങ്കെടുക്കാതെയും സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ജോയിൻറ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സി പി. സക്കറിയ അറിയിച്ചു