പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു

Sunday 18 May 2025 12:06 AM IST
ചാത്തമംഗലം ഗവ. ഐ.ടി.ഐക്ക് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ നിര്‍വ്വഹിക്കുന്നു

കുന്ദമംഗലം: ചാത്തമംഗലം ഗവ. ഐ.ടി.ഐക്ക് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പൂളക്കോട് വില്ലേജിലെ ചെമ്പക്കോട് വിലക്കെടുത്ത് നല്‍കിയ 2 ഏക്കര്‍ സ്ഥലത്താണ് ഐ.ടി.ഐയുടെ കെട്ടിടം നിര്‍മ്മിക്കുന്നത്. ചാത്തമംഗലം വെല്‍ഫെയര്‍ സ്കൂളിലാണ് ഇപ്പോള്‍ ഐ.ടി.ഐ പ്രവര്‍ത്തിച്ചു വരുന്നത്. ഓളിക്കല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ടി. പുഷ്പ, റീന മാണ്ടിക്കാവില്‍, പ്രസീന പറക്കാപൊയില്‍, സബിത സുരേഷ്, അബ്ദുള്‍ നാസര്‍, എ. ഹരിശങ്കര്‍ പ്രസംഗിച്ചു. സി.ടി. പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.