പുനഃസംഘടനാ സംഗമം ഉദ്ഘാടനം

Sunday 18 May 2025 12:13 AM IST
ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന പുനഃസംഘടനാസംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസുന്ന പുനഃസംഘടനാ സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജാമിഅ സീനിയർ മുദരിസ് വി.പി.എം ഫൈസി വില്യാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി ചെറുശോല സന്ദേശ പ്രഭാഷണം നടത്തി. അൻസാർ സഖാഫി പറവണ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇഹ്‌യാസുന്നയുടെഭാരവാഹികളെ പ്രഖ്യാപിച്ചു. ഉമറലി സഖാഫി എടപ്പുലം, ബഷീർ സഖാഫി കൈപ്പുറം, അബ്ദു സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, അബ്ദുൽ കരീം ഫൈസി വാവൂർ സംബന്ധിച്ചു. തൻസീഹ് കൽപ്പകഞ്ചേരി, മിസ്അബ് പിലാക്കൽ പ്രസംഗിച്ചു.