ജീവനൊടുക്കുമെന്ന ഭീഷണിക്കിടെ കയർ കുരുങ്ങി; ഗർഭിണിയായ ഭാര്യയ്ക്ക് മുന്നിൽ യുവാവിന് ദാരുണാന്ത്യം
Saturday 17 May 2025 9:18 PM IST
കണ്ണൂർ: ഗർഭിണിയായ ഭാര്യയ്ക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന് ദാരുണാന്ത്യം. തായെത്തെരു സ്വദേശി സിയാദ് (31) ആണ് ഇന്നലെ രാത്രി മരിച്ചത്. തായത്തെരു ബൾക്കീസ് ക്വാർട്ടേർസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തിൽ കയറിട്ടപ്പോൾ കയറിനിന്ന് സ്റ്റൂൾ ഒടിഞ്ഞുവീണ് കയർ മുറുകുകയായിരുന്നുവെന്നാണ് വിവരം.
ഭാര്യയ്ക്ക് സിയാദിനെ രക്ഷപ്പെടുത്താനായില്ല. മറ്റുള്ളവരെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുമുൻപ് മരിച്ചു. ഓട്ടോ ഡ്രെെവറായിരുന്ന സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്. മൃതദേഹം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വെെകിട്ടോടെ സംസ്കരിച്ചു. സംഭവത്തിൽ ചിറക്കൽ പൊലീസ് കേസെടുത്തു. സിയാദിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.