ആസ്റ്റർ ഗാർഡിയൻസ് നഴ്സിംഗ് അവാർഡ്
കൊച്ചി: ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സംഭാവനകളെ ആദരിക്കുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് 2025 നാലാം പതിപ്പിന്റെ ഫൈനലിസ്റ്റുകളെ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ പ്രഖ്യാപിച്ചു. 199 രാജ്യങ്ങളിലെ നഴ്സുമാരിൽ നിന്നെത്തിയ ഒരു ലക്ഷത്തിലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. നഴ്സിംഗ് രംഗത്തെ ആരോഗ്യ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി സേവനങ്ങൾ എന്നിവയിലെ സംഭാവനകൾ മാനദണ്ഡമാക്കിയാണ് തിരഞ്ഞെടുപ്പെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. യു.എ.ഇയിൽ 2025 മേയ് 26ന് സംഘടിപ്പിക്കപ്പെടുന്ന ഗാല ഇവന്റിൽ ഈ വർഷത്തെ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കും.