നികുതി കുടിശിക അടയ്‌ക്കണം

Sunday 18 May 2025 12:45 AM IST

കൊ​ച്ചി​:​ ​വാ​റ്റ്,​ ​കെ.​ജി.​എ​സ്.​ടി​ ​കു​ടി​ശി​ക​യു​ള്ള​ ​വ്യാ​പാ​രി​ക​ൾ​ ​/​ ​സേ​വ​ന​ ​ദാ​താ​ക്ക​ൾ​ ​ആം​നെ​സ്റ്റി​ ​സ്‌​കീം​ ​വ​ഴി​ ​ഒ​റ്റ​ത​വ​ണ​ ​തീ​ർ​പ്പാ​ക്ക​ലി​ലൂ​ടെ​യോ​ ​അ​ല്ലാ​തെ​യോ​ ​നി​കു​തി​ ​അ​ട​ച്ച് ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​ ​വ​കു​പ്പ് ​ജോ​യി​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​പ്ര​ജ​നി​ ​രാ​ജ​ൻ​ ​അ​റി​യി​ച്ചു.​ ​അ​ല്ലാ​ത്ത​ ​പ​ക്ഷം​ ​റി​ക്ക​വ​റി​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​കു​ടി​ശി​ക​യു​ടെ​ ​നി​ശ്ചി​ത​ ​ശ​ത​മാ​നം​ ​അ​ട​ച്ച് ​ന​ട​പ​ടി​ ​ഒ​ഴി​വാ​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ആം​ന​സ്റ്റി​ ​സ്‌​കീം​ ​ജൂ​ൺ​ 30​ ​വ​രെ​ ​ല​ഭ്യ​മാ​ണ്.​ ​വി​വ​ര​ങ്ങ​ൾ​ ​സം​സ്ഥാ​ന​ ​ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​ ​വ​കു​പ്പി​ൽ​ ​നി​ന്നോ​ ​ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​ ​വ​കു​പ്പി​ന്റെ​ ​w​w​w.​k​e​r​a​l​a​t​a​x​e​s.​g​o​v.​i​n​ ​വെ​ബ് ​സൈ​റ്റി​ൽ​ ​നി​ന്നോ​ ​ല​ഭി​ക്കും.